മാഹി: ദേശീയ ആയുർവ്വേദ ദിനത്തിൻ്റെ ഭാഗമായി മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജും ഈസ്റ്റ് പള്ളൂർ മാർവൽ റസിഡൻ്റ്സ് അസോസിയേഷനും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. മരുന്ന് സൗജന്യമായി നൽകും. 11ന് രാവിലെ 9 ന് ചൊക്ലി വി.പി.ഓറിയന്റൽ ഹൈസ്‌കൂളിൽ നടക്കുന്ന ക്യാമ്പ് രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ 11 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം.ഫോൺ:9188801714, 9446655295.