മാഹി: ആറ്റാകൂലോത്ത് സെക്കീനയുടെ സ്മരണയ്ക്കായി കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ് സാന്ത്വനം ചാലക്കരയുടെ ആഭിമുഖ്യത്തിൽ പള്ളൂർ കസ്തൂർബഗാന്ധി ഗവ: ഹൈസ്കൂളിന് വാട്ടർ കൂളർ സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അജിത് മാസ്റ്റർക്ക് കൈമാറി. പിന്നണി ഗായകൻ എം.മുസ്തഫ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് ജയതിലകൻ മാസ്റ്റർ സംസാരിച്ചു. സാന്ത്വനം ഉപദേശക സമിതി അംഗം അഷ്‌റഫ് തുണ്ടിയിൽ, അസ്സു ഹാജി കുനിയിൽ, ഹംസ പാച്ചാങ്കണ്ടി, കൺവീനർ ഫൈസൽ ഹാജി ആമിനാസ്, റുബീസ് ചാലക്കര,എസ്.വൈ.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി സകരിയ പാത്തൂസ്, ദുബൈ ഐ.സി.എഫ് പ്രധിനിധികളായ നാസിഫ്, പി പി,റകീബ് റംസീനസ് ,എസ്.വൈ.എസ് മാഹി സർക്കിൾ പ്രസിഡണ്ട് ശമ്മാസ് ഏടന്നൂർ എന്നിവർ സംബന്ധിച്ചു.