ആനന്ദി 'നാടകം 12 ന് തലശ്ശേരിയിൽ അരങ്ങേറുന്നു

മാഹി :അവതരണത്തിലും, ആഖ്യാനത്തിലും, രംഗാവിഷ്ക്കാരത്തിലുംനവീനമായ ദൃശ്യാനുഭൂതിയേകിയ മാഹി നാടകപ്പുരയുടെ ‘ആനന്ദി’ നാടകം നവമ്പർ 12 ന് വൈ: 6 മണിക്ക് തലശ്ശേരി ടൗൺ ബേങ്ക് ഓഡിറ്റോറിയത്തിൽ രണ്ടാം വട്ടം അരങ്ങേറും.പ്രേക്ഷകരുടെ ആവശ്യം മുൻനിർത്തി അരങ്ങ് തലശ്ശേരി വേദിയൊരുക്കുന്നത്.

നാടകം മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും പി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും’

പോരാട്ടത്തിൻ്റേയും .അതിജീവനത്തിൻ്റെയും കഥ പറയുന്ന, കഠിനയാതനകൾ ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ ഹൃദയാർദ്രമായ ജീവിതം പറയുന്ന ഈ ദ്വൈപാത്ര നാടകം ഇതിനകം തന്നെ ആസ്വാദക മാനസം കവർന്നിട്ടുണ്ട്.

പലവട്ടം ദേശീയ അംഗീകാരം നേടിയ മാഹി നാടകപ്പുരയുടെ നവ്യോപഹാരമായ ആനന്ദി എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചത് വടകരകാരനായ സുരേഷ്ബാബു ശ്രീസ്‌ഥയാണ്..

ഇന്ത്യയിലെ ആദ്യ വനിതാഡോക്ടർ ആനന്ദി ഗോപാൽ റാവു ജോഷിയുടെ ജീവിതവും അതിജീവനവും ആവിഷ്കരിക്കുന്ന ഏറെ ശ്രദ്ധേയമായ ‘ആനന്ദി’ എന്ന നാടകത്തിൻ്റെ അഭിനേതാക്കൾ ചലച്ചിത്ര സീരിയൽ താരം നിഹാരിക എസ് മോഹനും, ഷിനിൽ വടകരയുമാണ്. മാഹി നാടകപ്പുരയാണ് രംഗാവിഷാരം നിർവ്വഹിച്ചിട്ടുള്ളത്.സുജിൽ മാങ്ങാടാണ് സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.

വാർത്താ സമ്മേളനത്തിൽ എം.ഹരീന്ദ്രൻ മാസ്റ്റർ, ടി.ടി. വേണുഗോപാലൻ, ടി.ടി.മോഹനൻ, ചാലക്കര പുരുഷു, അനിൽ കെ. കീഴ്മാടം, സുരേഷ് അരങ്ങ് സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ