മാഹി: മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യമായി യാത്ര ചെയ്യാൻ വേണ്ടി രണ്ട് സ്പെഷൽ സ്റ്റുഡന്റ്സ് ബസ്സുകൾ കൂടി മാഹിയിൽ ഓട്ടം ആരഭിച്ചു. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാഹി ഗവ.ഹൗസിനു മുന്നിൽ വെച്ച് പുതുച്ചേരി വിദ്യാഭ്യാസ ഡയരക്ടർ പ്രിയദർശിനിയുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്ജ് കെ.പ്രശാന്ത്, മാഹി വിദ്യാഭ്യാസ മേലദ്ധ്യഷൻ പി.പുരുഷോത്തമൻ, പ്രവീൺ പാണിശ്ശേരി, പുതുച്ചേരി ലീഡ് മെമ്പർ കൺസേർഷ്യം വി.രാജശേഖരൻ, മാഹി ലേബർ സൊസൈറ്റി ഡയരക്ടർമാരായ സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു. നിലവിൽ ചാലക്കര വഴി രണ്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഈസ്റ്റ് പള്ളൂർ പ്രദേശത്തെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് സ്പിന്നിംങ്ങ് മിൽ വഴി രണ്ട് ബസ്സുകൾ കൂടി അനുവദിച്ചത്.