അഴിയൂര്‍: കെ റെയിൽ എന്നത് മുഖ്യമന്ത്രിയുടെ നടക്കാത്ത സ്വപ്നമാണെന്നും
യാഥാർത്ഥ്യം മനസിലാക്കിയിട്ടും തന്റെ ദുരഭിമാനം കൊണ്ടാണ് തെറ്റ് തിരുത്താത്തതെന്നും
രണ്ടുദിനം തുടര്‍ച്ചയായി മഴപെയ്താല്‍ ജനംമുങ്ങിമരിക്കുന്ന കേരളത്തില്‍ ഗോപുരംപോലെ കെട്ടിടം ഉയര്‍ത്തി കേരളത്തെ വിഭജിക്കുന്ന കെ.റെയില്‍ പദ്ധതിയുടെ എല്ലാ വിജ്ഞാപനങ്ങളും മുഖ്യമന്ത്രി തന്റെ ദുരഭിമാനം മാറ്റി വെച്ച് തെറ്റ് തിരുത്തി പദ്ധതി ഉപേക്ഷിക്കണമെന്നും കെ.മുരളീധരന്‍ എം.പി. കുഞ്ഞിപ്പളളിയില്‍ കെ.റെയില്‍ വിരുദ്ധ സമരത്തിന്‍റെ അഴിയൂര്‍ മേഖലയിലെ ആയിരാമത് ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
നിലവിലുളള റെയില്‍ വളവുകള്‍ ഇല്ലാതാക്കി മൂന്നാമത് ലൈന്‍ പ്രാവര്‍ത്തികമാവുന്നതോടെ വേഗതകൂടും ,കോടികള്‍ മുടക്കി കേരളത്തെ കടക്കെണിയിലാക്കി നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയല്ല ഇതെന്നും മുരളീധരന്‍ വ്യക്തമാക്കി.കോട്ടയില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ശ്രീജിത്ത് ,അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ , ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.മിനിക ,കെ.റെയില്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എം.പി.ബാബുരാജ് , രാമചന്ദ്രന്‍ വരപ്രത്ത് , തോട്ടത്തില്‍ ശശിധരന്‍ , പറമ്പത്ത് പ്രഭാകരന്‍ ,പി.ബാബുരാജ് , പ്രദീപ് ചോമ്പാല , സുഹൈല്‍ കൈതാല്‍ , രാജന്‍ തീര്‍ത്ഥം തുടങ്ങിയവര്‍ സംസാരിച്ചു.