മയ്യഴി:പൂനെയിൽ നിന്നും കന്യാകുമാരി വരെ പത്തു ദിവസം കൊണ്ട് സൈക്കിൾ സവാരി ചെയ്യുന്ന പതിമൂന്ന് മഹാരാഷ്ട്രയിലെ ഇന്ത്യൻ സൈക്കിൾ ക്ലബ്ബ് അംഗങ്ങൾക്ക് മയ്യഴി സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദെ മായെ സ്വീകരണം നൽകി.ഊർജ്ജവിനിമയത്തിലെ മിതത്വവും ആരോഗ്യപരമായ ഭക്ഷണ ശീലങ്ങളും പ്രോത്സാഹിപ്പിക്കുകയും അവയുടെ പ്രചരണവുമാണ് ഇന്ത്യൻ സൈക്കിൾ ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.ശ്രീ. ചന്ദ്രകാന്ദ് വാവ് ലെയുടേയും സുനിൽ അഡ്സ്യൂളിൻ്റെ നേതൃത്വത്തിൽ പട്ടാള ഓഫീസർമാരും അദ്ധ്യാപകരും ഇഞ്ചിനീയർമാരും ബിസിനസ്സുകാരും ബഹിരാകാശരംഘത്തുള്ളവരും ഒറ്റ മനസ്സോടെ സൈക്കിൾ സവാരി നടത്തുന്നത് ചില ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ്.സ്വീകരണ പരിപാടിയിൽ കെവലിയേർസ് ദെ മായെക്കുവേണ്ടി അഡ്വ.ടി.അശോക് കുമാർ, കക്കാടൻ വിനയൻ, ശ്രീകുമാർ ഭാനു, ഗിരീഷ് .ഡി ,ഹർഷാദ് എടവന തുടങ്ങിയവർ സംസാരിച്ചു.പൂനെ ഇന്ത്യൻ സൈക്കിൾ ക്ലബ്ബിനു വേണ്ടി
ശ്രീ. ചന്ദ്രകാന്ത് വാവലേ ,സുനിൽ അഡ്സ്യൂൾ , അനികേത് ഇൻക വാൾ, വിനോദ് ബോഡ്കെ , സുമിത്ത് പവാർ എന്നിവരും സംസാരിച്ചു.മയ്യഴി ക്യാപിറ്റൽ വെഢിങ്ങ് സെൻററിൽ രാത്രി തങ്ങിയ സംഘം പുലർച്ചേ കന്യാകുമാരിയിലേക്ക് പ്രയാണം ആരംഭിച്ചു.
#tag:
Mahe