മാഹിയില്‍ പെട്രോള്‍ പമ്ബില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ ജീവനക്കാരനെ മാഹി പൊലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു.മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി എത്തിയവയനാട് നടവയല്‍ സ്വദേശി ഷൈലൻ കെ.സി.യെ ആണ് മാഹി സി ഐ ആര്‍ ഷണ്‍മുഖവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. പമ്ബില്‍ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലദിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്ബത്തിഒന്നായിരം രൂപയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൈബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മാഹി പൊലീസ് ഡല്‍ഹില്‍ എത്തുകയും ഡല്‍ഹിയിലെ ബദല്‍പൂറില്‍ നിന്നും പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട് പറഞ്ഞു.
മാഹി എസ്.ഐ.റെനില്‍ കുമാര്‍, എഎസ്‌ഐ കിഷോര്‍കുമാര്‍, പോലീസുക്കാരായ ശ്രീജേഷ്, റോഷിത്ത് പാറേമ്മല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.