തലശേരിയില്‍ വ്യാപാര സ്ഥാപനത്തിലെ മോഷണം: പ്രതികൾ അറസ്റ്റിൽ

തലശേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ സംഘം എറണാകുളത്ത് പിടിയില്‍. പുതിയ ബസ്‌സ്റ്റാൻഡിനടുത്ത ഉസ്‌നാസ്‌ ടവറിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. തൊട്ടില്‍പാലം മൊയിലോത്തറയിലെ നാരയുള്ളപറമ്ബത്ത്‌ ഷൈജു എന്ന വി.കെ. ഷിജു (30)‌, കാഞ്ഞങ്ങാട്‌ ഉദയനഗര്‍ അരുപുരം കരക്കക്കുണ്ട്‌ ഹൗസില്‍ മുഹമ്മദ്‌ റഫീഖ്‌ (32) എന്നിവരാണ് അറസ്റ്റിലായത്.*

*ഉസ്‌നാസ്‌ ടവറിലെ എംആര്‍എ ബേക്കറി, സ്‌റ്റാന്‍റ്‌വ്യൂ ഫാര്‍മസി, ഷിഫ കളക്‌ഷൻസ്‌, മെട്രോ സില്‍ക്‌സ്‌ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച അര്‍ധരാത്രി രണ്ടര ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്‌. എറണാകുളം നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷൻ പരിധിയില്‍ നിന്നു സംശയകരമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.*

*കൈവശം പണം കണ്ടത്‌ ചൊദ്യം ചെയ്‌തപ്പോഴാണു കവര്‍ച്ചാസംഘമാണെന്നു തിരിച്ചറിഞ്ഞത്‌. തലശേരി പ്രിൻസിപ്പല്‍ എസ്‌ഐ വി.വി. ദീപ്‌തി, സിപിഒമാരായ ഹിരണ്‍, ആകര്‍ഷ്‌, ശ്രീലാല്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷണത്തിന്‍റെ ഭാഗമായി അമ്ബതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പോലീസിന്‍റെ വിവിധ ഗ്രൂപ്പുകളിലും ദൃശ്യം ഷെയര്‍ ചെയ്‌തിരുന്നു. നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന്‌ പോലീസ്‌ പറഞ്ഞു. തലശേരി ജുഡീഷല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്‌തു. ഇവരില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്തത്.

വളരെ പുതിയ വളരെ പഴയ