പുതുച്ചേരിക്ക് അഭിമാനമായി കളരിയിൽ അങ്ക ചുവടുറപ്പിച്ച് വിദ്യാർത്ഥികൾ.

ഗോവയിൽ വച്ച് നടന്ന മുപ്പത്തിയേഴാമത് നാഷണൽ ഗെയിംസിൽ കളരിപ്പയറ്റ് മത്സരത്തിൽ പുതുച്ചേരിക്ക് അഭിമാനമായി മാഹി സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ കുട്ടികൾ. വ്യക്തിഗത ഇനത്തിൽ പെൺകുട്ടികളുടെ ഉറുമി വീശലിൽ സൂര്യ.വി.മുരളി വെള്ളി മെഡലും ആൺകുട്ടികളുടെ ഉറുമി വീശലിൽ ഷിബി വെങ്കല മെഡലും ആൺകുട്ടികളുടെ മെയ്യ്പയറ്റിൽ സോനു (വിക്രം) വെങ്കല മെഡലും പെൺകുട്ടികളുടെ ചവിട്ടി പൊങ്ങൽ (ഹൈ കിക്ക്) മത്സരത്തിൽ തേജസ്വിനി ദേവികയും വെങ്കല മെഡൽ നേടിയാണ് പ്രതിഭ തെളിയിച്ചത്.ടീമിനത്തിൽ പെൺകുട്ടികളുടെ ഉറുമി പയറ്റ് മത്സരത്തിൽ സൂര്യ വി മുരളിയും,നിരഞ്ജന സുധീറും വെള്ളി മെഡൽ നേടിയപ്പോൾ ആൺകുട്ടികളുടെ ഉറുമി പയറ്റ് മത്സരത്തിലും ഉടവാൾ പയറ്റ് മത്സരത്തിലും ഷിബിയും സോനുവും ചേർന്ന് വെങ്കല മെഡൽ കരസ്ഥമാക്കുകയും ചെയ്തു.പിഴയ്ക്കാത്ത ചുവടുമായി മാഹിക്കും,പുതുച്ചേരിക്കും അഭിമാനമായി മാറിയിരിക്കുകയാണ് കളരി സംഘത്തിലെ കുട്ടികൾ.

വളരെ പുതിയ വളരെ പഴയ