പെട്രോൾ പമ്പ് ജീവനക്കാർക്ക് സുരക്ഷ ഒരുക്കണം - സി.ഐ.ടി.യു.

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുവാൻ എത്തുന്നവർ പമ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സംഭവം വർധിച്ചു വരുന്ന സാഹചര്യത്തിൽ പമ്പ് ജീവനക്കാർക്ക് സുരക്ഷ ഒരുക്കണമെന്ന് മാഹി മേഖല ഫ്യൂയൽ എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു) ആവശ്യപ്പെട്ടു. നിയമപാലകരും, പമ്പുടമകളും ഇടപെടണമെന്നും ആവശ്യം ഉന്നയിച്ചു
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരനും മർദ്ദനമേറ്റിരുന്നു. പന്തക്കലിൽ ചേർന്ന യോഗത്തിൽ ഫ്യൂയൽ എംപ്ലോയീസ് യൂനിയൻ പ്രസിഡൻ്റ്‌ ടി. സുരേന്ദ്രൻ, സെക്രട്ടറി പി.സി.പ്രകാശൻ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ