ഫ്രഞ്ച് പൊട്ടിപ്പാലത്ത് മൂന്നുവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു

മയ്യഴി:വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത സുബൈദ് മൻസിലിൽ സാജിദിൻ്റെ മകൾ ഫൈസ(3)ക്കാണ് കടിയേറ്റത്.

പത്താംക്ലാസ് വിദ്യാർഥിയായ സഹോദരി നായയെ ഓടിച്ചാണ് അനുജത്തിയെ രക്ഷിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. നിലവിളി കേട്ട് എത്തിയവരെയും നായ കടിക്കാൻ ശ്രമിച്ചു. മുഖത്ത് കടിയേറ്റ കുട്ടിക്ക് കുട്ടിക്ക് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി

ഏതാനും ദിവസംമുമ്പ് കുട്ടിയുടെ സഹോദരനെയും നായകടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വഴിയാത്രകാരിക്കും കടിയേറ്റു. തുടരെയുള്ള തെരുവുനായ ശല്യത്തിന്റെ ഭീതിയിലാണ് ഫ്രഞ്ച് പെട്ടിപ്പാലം പ്രദേശം. നായ ശല്യം രൂക്ഷമായി തുടരുമ്പോഴും മയ്യഴി നഗരസഭാ അധികൃതർ മൗനത്തിലാണ്. അടിയന്തര നടപടിയെടുത്തില്ലെങ്കൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് മഹാത്മ റസിഡന്റ്സ് അസോ സിയേഷൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ