മാഹി:മാഹി തിലക് മെമ്മോറിയൽ റീഡിങ്ങ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവബർ 12 ഞായറാഴ്ച രാവിലെ 10 മണിക്ക് ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂളിൽ കലാമത്സരങ്ങൾ നടക്കും. ഹൈസ്കൂൾ , ഹയർ സെക്കന്ററി സ്കൂൾ വിഭാഗങ്ങൾക്കുള്ള പ്രസംഗം , സംഘഗാനം മത്സരങ്ങൾ 10 മണിക്ക് തുടങ്ങുമെന്ന് തിലക് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.