അഞ്ചുമണിക്കൂർ റെയിൽവേ പണി നടത്തിയപ്പോൾ കുടങ്ങിയത് ആയിരക്കണക്കിന് തീവണ്ടിയാത്രക്കാർ. വ്യാഴാഴ്ച ഉച്ചമുതൽ വൈകീട്ടുവരെയുള്ള വണ്ടികൾ മണിക്കൂറുകളോളം പിടിച്ചിട്ടു. വടകരയ്ക്കും മാഹിക്കും ഇടയിൽ മടപ്പള്ളി റെയിൽപ്പാലത്തിന്റെ അറ്റകുറ്റപ്പണിക്കാണിത്. കോഴിക്കോട്ടുമുതൽ മംഗളൂരുവരേയുള്ള ഓരോ സ്റ്റേഷനിലും യാത്രക്കാർ നിറഞ്ഞുകവിഞ്ഞു. ഗതാഗതം നിർത്തിയുള്ള പ്രവൃത്തിയെക്കുറിച്ച് അറിയിപ്പ് നൽകിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ പകൽനേരത്തെ പണിയുടെ അറിയിപ്പ് ഉണ്ടായില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
കോയമ്പത്തൂർ-മംഗളൂരു എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ എക്‌സ്‌പ്രസ്, നാഗർകോവിൽ-മംഗളൂരു ഏറനാട്, ചെന്നൈ-മംഗളൂരു എഗ്മോർ, നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് എന്നിവ അനന്തമായി വൈകി. പിന്നാലെയുള്ള മംഗള എക്‌സ്‌പ്രസ്, തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എന്നിവയും വൈകി.
മംഗളൂരു വണ്ടിക്ക് പകരം ആദ്യം വന്ന കണ്ണൂർ-ചെറുവത്തൂർ എക്‌സ്‌പ്രസിന് മാറിക്കയറിയ യാത്രക്കാരൻ താഴെ വീണു. പയ്യന്നൂർ സ്റ്റ
#tag:
Mahe