മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ ഒക്ടോബർ 14, 15 തിയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഹോസ്പിറ്റൽ ജങ്ഷൻ വരെ ഗതാഗതം നിരോധിക്കും.
തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റോഫിസ് കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക് വഴി മാഹി പാലത്തിലേക്ക് പോകണം. എയർപോർട്ട് പോലുള്ള അത്യാവശ്യ യാത്രക്കാർ കുഞ്ഞിപ്പള്ളിയിൽ നിന്നും മേൽപ്പാലം മോന്താൽ വഴി പോകുക.