തലശേരി - മാഹി ദേശീയപാത നവീകരണത്തിന് ധാരണ

തലശേരി:ദേശീയപാതയിൽ തലശേരി മുതൽ മാഹി വരെയുള്ള റോഡ് നവീകരണത്തിന് 16 കോടിയുടെയും മാഹിപ്പാലം ബലപ്പെടു ത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. സ്പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ തിരുവനന്തപു രത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. തലശേരി മുതൽ മാഹി വരെയുള്ള ദേശീയപാതയിലെ കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കാനും നവികരണ പ്രവൃത്തികളുടെ ഭരണാ നുമതിക്കും സാങ്കേതിക അനുമതിക്കുമുള്ള പ്രവർത്തനം ത്വരിത പ്പെടുത്താനും സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. എൻഎച്ച്എഐ വിഭാഗം ബുധനാഴ്ച റോഡ് മിഷൻ ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദേശീയപാത ആർ ബി എൽ മീന, തലശേരി- മാഹി ബൈപാസ് പ്രൊജക്ട് ഡയറക്ടർ പി ഡി അഷ്തോഷ്, എസ് കെ അർ ജുൻ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ