അപകട ഭീഷണിയും, റോഡ് പൂർണ്ണമായും തകർന്നു കിടക്കുകയും ചെയ്യുന്ന മാഹി പാലത്തിൻ്റെ വലിയ കുഴികളും, സ്ലാബിലെ വിള്ളലുകളുമാണ് അടച്ചത്.ടാറിംഗ് മിശ്രിതം ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്.ഇതോടെ വലിയ തോതിൽ അനുഭവപ്പെട്ടു വരുന്ന ഗതാഗത തടസം നീങ്ങും. വാഹനങ്ങൾ സുഗമമായി കടന്നു പോയാൽ ഗതാഗത പ്രശ്നം ബാധിക്കില്ല. മാഹി പാലത്തിൻ്റെ ശോചനീയ അവസ്ഥക്കെതിരെ നാട്ടുകാരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ള നേതാക്കൾ മാഹിയിലെ യാത്രാദുരിതത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു.മാഹി പള്ളി തിരുനാൾ അടുത്ത മാസം ആദ്യവാരം ആരംഭിക്കുന്നതിനു മുൻപ് അറ്റകുറ്റ പണി നടത്തിയത് ആശ്വാസമായി. കേന്ദ്ര ദേശീയ പാത വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച് മാഹി ബൈപ്പാസിന്റെ പ്രവൃത്തി ചെയ്യുന്ന ഇ.കെ.കെ കമ്പനിയാണ് അറ്റകുറ്റപണി നടത്തിയത്.