മാഹി ഉത്സവം സമാഗതമാകുന്നു. ടാഗോർ പാർക്കിൻ്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാതെ അധികൃതർ.

മാഹി സെൻറ് തെരേസ ദേവാലയത്തിലെ ഉത്സവത്തിന് ഒക്ടോബർ ആദ്യവാരത്തിൽ കൊടി ഉയരും.പല ദേശങ്ങളിൽ നിന്നും പതിനായിരകണക്കിന് ജനങ്ങൾ മയ്യഴിയിലെത്തുമ്പോൾ അവർക്ക് വിശ്രമിക്കാനും, സമയം ചിലവഴിക്കാനുമുള്ള കേന്ദ്രമാണ് ടാഗോർ പാർക്ക് (റിവർ സൈഡ് വോക്ക് വേ). പുഴയ്ക്ക് അരികെ നട പാത കെട്ടി ഏറെ മനോഹരമായി നിർമ്മിച്ച പാർക്ക് വളരെ ശ്രദ്ധേയമായ വിനോദ കേന്ദ്രമായിരുന്നു. ഇന്ന് അധികൃതരുടെ ജാഗ്രത കുറവിൽ പാർക്ക് നശിച്ചു കൊണ്ടിരിക്കുകയാണ്.വൈദ്യുത വിളക്കുകൾ കത്തി നിൽക്കുന്ന മയ്യഴി അതിസുന്ദരിയായിരുന്നു. ആ മനോഹര കാഴ്ച മാഹി പാലത്തിൽ നിന്നും നല്ല ദൃശ്യാനുഭവം നൽകുന്നതായിരുന്നു. പുഴക്ക് അരികെ മനോഹരമായി നിർമ്മിച്ച തൂണുകളിൽ അലങ്കാര വിളിക്കുകൾ മാഹി പാർക്കിനെ വെളിച്ചമേകി മനോഹരമാക്കിയിരുന്നു. ഇന്നിതാ വൈദ്യുത വിളക്കുകൾ എല്ലാം കണ്ണടച്ചിരിക്കുന്നു.തൂണുകളും പലതും നടുവൊടിഞ്ഞ നിലയിലും. രാത്രികാലങ്ങളിൽ ഇവിടെ വിനോദത്തിനായ് എത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. കൂടാതെ ശുചീകരണ പ്രവൃത്തി നടത്തേണ്ടതുമുണ്ട്. ഇരുട്ടേറിയാൽ കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങളിൽ കളിക്കാനാകാതെ വിഷമിക്കുന്നു. ഈ ശോചനീയവസ്ഥയ്ക്ക് പരിഹാരം ഉടൻ കണ്ടെത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. മാഹി ഉത്സവം,ദേശത്തിൻ്റെ ഉത്സവമാണ്. ഉത്സവം ആരംഭിക്കുന്ന മുൻപേ അടിയന്തിര പ്രാധാന്യത്തോടെ മാഹി പാർക്കിൽ വെളിച്ചമെത്തിക്കാനും, ശുചീകരണ പ്രവൃത്തി നടത്താനും ഭരണകൂടം തയ്യാറാവണം.ഇവിടെ ശുചീകകരണ തൊഴിലാളികളുടെയും, പോലീസിൻ്റെയും സേവനവും ആവശ്യമാണ്. അതോടൊപ്പം മാഹിയിലെത്തി ചേരാനുള്ള റോഡുകളും ഗതാഗത യോഗ്യമാക്കാൻ നടപടിയും വേണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ