മാഹി മേഖല പ്രീപ്രൈമറി അധ്യാപകർക്കായി ശില്പശാല നാളെ 9.30ന്

മാഹി : ബാല്യകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ മാഹി മേഖല പ്രീപ്രൈമറി അധ്യാപകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു.നാളെ (സെപ്റ്റംബർ 29) രാവിലെ 9.30 AM മുതൽ 4.00PM വരെയാണ് ശില്പശാല.

മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി.പുരുഷോത്തമൻ ശില്പശാല ഉദ്ഘാടനം ചെയ്യും.സമഗ്ര ശിക്ഷ എഡിപിസി ക.പി ഹരീന്ദ്രൻ,ഒ.ഉഷ പ്രധാന അദ്ധ്യാപിക ജി എൽ പി എസ്, മൂലക്കടവ്) പ്രീത കുമാരി (പ്രധാന അദ്ധ്യാപിക ജി എൽ പി എസ്, പന്തക്കൽ) എന്നിവർ സംസാരിക്കും.എം ഉമാശങ്കരി, ജിൽറ്റി മോൾ ജോർജ് എന്നിവർ ക്ലാസുകൾ നിയന്ത്രിക്കും

വളരെ പുതിയ വളരെ പഴയ