പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നു.

മാഹി:43 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ പ്രിഡിഗ്രി എക്കണോമിക്സ് ഗ്രൂപ്പ് പൂർവ്വ വിദ്യാർഥികൾ പന്തക്കലിൽ ഒത്തുചേർന്നു.1978- 80 വർഷത്തെ വിദ്യാർഥികളാണ് ഒത്തുചേർന്നത്. അലുമിനി ഗ്രൂപ്പ് പ്രസിഡൻ്റ് വി.ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു.ഈ കാലയാളവിൽ മൺമറഞ്ഞ സഹപാഠികളെ അനുസ്മരിച്ചു.ടി.എം.പവിത്രൻ ,കെ കൃഷ്ണ കുമാർ, സി.കെ.രാജൻ, വിജയൻ, ഷക്കീല എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ