മാഹിയിൽ ഗതാഗത നിയന്ത്രണം അനിവാര്യം, ഭാരം നിറച്ച വലിയ വാഹനങ്ങൾ വഴി തിരിച്ചു വിട്ട് ഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ന്യൂമാഹി: ന്യൂമാഹി ടൌണിലും മാഹി ദേശീയപാതയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിൻ്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങളും നടപടികളും ഉണ്ടാവണമെന്ന് ഓട്ടോ- ടാക്സി മോട്ടോർ ഫെഡറേഷന് (സി.ഐ.ടി.യു) ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.കെ.സിദ്ദിഖ് ആവശ്യപ്പെട്ടു.

ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള നീളം കൂടിയതും ഭാരം നിറച്ചതുമായ വാഹനങ്ങൾ തലശ്ശേരി, സൈദാർ പളളി, പളളൂർ, ചൊക്ലി, കാഞ്ഞിരത്തിൻ കീഴിൽ, മത്തിപ്പറമ്പ്, മോന്താൽ റോഡ് വഴി കുഞ്ഞിപ്പള്ളിയിലേക്ക് കടത്തിവിട്ട് മാഹി പാലത്തിലെ തിരക്ക് കുറക്കുന്ന കാര്യവും അധികൃതർ പരിഗണിക്കണം.

വളരെ പുതിയ വളരെ പഴയ