മാഹി :പള്ളൂർ കോ ഓപ്പററ്റീവ് കോളേജ് ഓഫ് ഹയർ എഡുക്കേഷൻ&ടെക്‌നോളജിയിൽ തീപിടുത്തം. കമ്പ്യൂട്ടർ ലാബ് കത്തി നശിച്ചു.39 ഓളം കമ്പ്യൂട്ടർ കത്തി നശിച്ചു.രാത്രി 7:30 ന് ശേഷമാണ് അഗ്നിബാധ ഉണ്ടായത്.നാട്ടുകാരും മാഹി ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു.
മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജ് എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.