ഒളവിലത്തു മാലിന്യമിറക്കി തീയിട്ട സംഭവം; പഞ്ചായത്ത് പിഴയീടാക്കി

ചൊക്ളി : മണ്ണിട്ട് നികത്തിയ സ്ഥലത്ത് മാലിന്യമിറക്കി തീയിട്ട സംഭവത്തിൽ സ്ഥലമുടമയോട് പിഴയീടാക്കി. ഒളവിലം പാത്തിക്കൽ ബണ്ട് റോഡിനടുത്ത് ഇക്കഴിഞ്ഞ ആറിന് ഉച്ചയോടെ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ തീയിട്ടതിന് കവിയൂരിലെ കോമത്ത് ഹൗസിൽ കെ.കുമാരനെയാണ് ചൊക്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴയടയ്ക്കാൻ ശിക്ഷിച്ചത്. സ്ഥലത്ത് വാഹനങ്ങളിലായി മാലിന്യം തള്ളിയ മനോഹരൻ എന്നയാൾക്ക് നാട്ടുകാരുടെ പരാതി പ്രകാരം പഞ്ചായത്ത് നോട്ടീസും നൽകിയിട്ടുണ്ട്. അസഹനീയമായ ഗന്ധമുയർന്ന് ശ്വാസംമുട്ടിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാനൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

വളരെ പുതിയ വളരെ പഴയ