വിനായക കലാക്ഷേത്രം രജത ജൂബിലി സർഗ്ഗോത്സവത്തിനു തുടക്കമായി.

മാഹി – ശ്രീ വിനായക കലാക്ഷേത്രം പള്ളൂർ രജത ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സർഗ്ഗോത്സവം പരിപാടിക്കു തുടക്കം കുറിച്ച്
പള്ളൂർ അലി ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ നടന്ന കഥ, കവിത രചനാ മത്സരങ്ങളിൽ മയ്യഴിയിലും സമീപ പ്രദേശത്തു നിന്നുമുള്ള വിദ്യാലങ്ങളിൽ നിന്നുമായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു.
പ്രദീപ് കൂവ പരിപാടി ഉദ്ഘാനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.കെ.രാജീവ് അധ്യക്ഷത വഹിച്ചു.
രചനയുടെ രസതന്ത്രം ‘ എന്ന വിഷയത്തിൽ
എം. മുസ്തഫ മാസ്റ്റർ കുട്ടികൾക്കായി ക്ലാസ്സു നയിച്ചു.
കെ.കെ. പ്രവീൺ സ്വാഗതവും കെ.വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
സർഗ്ഗോത്സവത്തിന്റെ ഭാഗമായി എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം ശനിയാഴ്ച രാവിലെ 9.30 നു അലി ഹൈസ്കൂൾ അങ്കണത്തിൽ നടക്കും.

വളരെ പുതിയ വളരെ പഴയ