ഒരു മണിക്കൂറിലേറെ സമയം നിർത്താതെ ഫ്രയിംഗ് പാൻ കറക്കൽ, പതിനൊന്ന് സെക്കന്റിനകം ഒരു ഗ്ലാസ് ജ്യൂസ് കുടി, ഒരു മിനിട്ടിൽ 274 തവണ കൈത്തണ്ടയിൽ ഹുലാ ഹൂപ് കറക്കൽ, 30 സെക്കന്റിൽ 3 ക്ലിമെൻ റൈസ് കഴിക്കൽ, കൈകൾ
ഉപയോഗിക്കാതെ18 സെക്കന്റിൽ ഒരു പഴം ആഹരിക്കൽ, അസാധ്യമെന്ന് ആർക്കും തോന്നുന്ന സാഹസ പ്രകടനങ്ങൾ നാട്ടിലും ജോലി ചെയ്യുന്ന ഗൾഫിലും കാഴ്ചവച്ച് 5 തവണ ഗിന്നസ് ലോക റിക്കാർഡുകൾ സ്വന്തമാക്കിയ ചൊക്ലി മേനപ്രത്തെ മർവ്വയിൽ ഫായിസ് നാസറിന് ജന്മനാട്ടിലും വിദേശത്തും അഭിനന്ദന പ്രവാഹം.ഫ്രയിങ്ങ് പാൻ ഒഴികെ മറ്റുള്ള യജ്ഞങ്ങൾ അബുദാബിയിലാണ് നടത്തിയതെന്ന്
തലശ്ശേരി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫായിസ് നാസറും പിതാവ് അബ്ദുൾ നാസർ കയ്യാലും പറഞ്ഞു. സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിൽ നിന്നും കെ.പി.മോഹനൻ എം.എൽ.എയിൽ നിന്നും ഈയ്യിടെ അംഗികാര സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. നിരന്തര പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിച്ചതെന്നും സ്കൂൾ പഠന കാലം മുതൽ ഇത്തരം നേട്ടങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നെന്നും നാസർ പറഞ്ഞു.