ചൊക്ലി :കനത്ത മഴയിൽ രണ്ടു വീടുകളോട് ചേർന്ന് മതിലിടിഞ്ഞു വീണു. ഒളവിലം പാത്തിക്കലിലെ വരക്കൂൽ പൊയിൽ സുജിത്തിന്റെയും. ജാനകിയുടെയും വീ ടുകൾക്കടുത്തായി മീത്തലെ വരക്കൂൽ നാരായണിയുടെ വീട്ടുപറമ്പിലെ മതിലാണ് തകർന്നുവീണത് . ചെങ്കല്ലും കോൺക്രീറ്റുമുപയോഗിച്ച് നിർമിച്ച മതിൽ വീണ് ജാനകിയുടെ വീട്ടിനോട് ചേർന്ന കിണർ തകർന്നു . ആൾമറ തകർത്ത് കല്ലും മണ്ണും കിണറ്റിലേക്ക് വീണു . സുജിത്തിന്റെ വീടിന്റെ പിറകുവശത്തെ സൺഷേഡ് ഭാഗത്താണ് കല്ലും മണ്ണും പതിച്ചത് . വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം . വീടിന് കുലുക്കമനുഭവപ്പെടുകയും വൻ ശബ്ദമുണ്ടാവുകയും ചെയ്തു . ആർക്കും പരിക്കില്ല . ചൊക്ലി പഞ്ചായത്തിലെ 13 -ാം വാർഡിൽ പെട്ടിപ്പാലം – ഒളവിലം റോഡ് ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് അഞ്ച് കു ടുംബങ്ങളെ രാത്രി തന്നെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു . അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനായി ഒളവിലം എസ്.യു.എം. ഇംഗ്ലീഷ് സ്കൂൾ സജ്ജമാക്കിയിട്ടുണ്ട് . വില്ലേജ് ഓഫീസർ സുമ അച്യുതന്റെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു