മുറിച്ചു മാറ്റിയ മരത്തടികൾ റോഡരികിൽ തന്നെ കൂട്ടി ഇട്ടതായി പരാതി.

മാഹി : കഴിഞ്ഞ ദിവസം സെമിത്തേരി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപത്ത് നിന്ന് മുറിച്ചു മാറ്റിയ വൻ തണൽ മരത്തിന്റെ തടികളാണ് കാൽ നടയാത്രക്കാർക്ക് തടസ്സമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.

രാത്രിയിൽ വാഹനയാത്രികർക്കും റോഡോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന ഈ മരത്തടികൾ ഭീഷണിയാണ്

സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡിൽ മരത്തടികൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തെത്തിയാൽ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്

എത്രയും പെട്ടെന്ന് മരത്തടികൾ മാറ്റി കാൽനടയാത്ര സുഗമമാക്കുവാൻ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നല്കുവാനൊരുങ്ങുകയാണ് നാട്ടുകാർ

വളരെ പുതിയ വളരെ പഴയ