മയ്യഴി : സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുള്ള 40 തസ്തികകളിൽ നിയമനം നടത്തുന്നതിനായി മാഹി ടൗൺ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് 27-ന് രാവിലെ 10 മുതൽ 12.30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടത്തും. താത്‌പര്യമുള്ളവർക്ക് 26-ന് രാവിലെ 10 മുതൽ ഒന്നുവരെ ഇതേ സ്ഥലത്ത് നടക്കുന്ന തൊഴിൽ വൈദഗ്ധ്യങ്ങളെ സംബന്ധിച്ചുള്ള ക്ലാസിലും പങ്കെടുക്കാം.
തൊഴിൽമേളയിലും ക്ലാസിലും പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും. ഫോൺ: 9037312111.