ചൊക്ലി : വൺ കേരള ആർട്ടിലറി സെറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ രാമവിലാസം എച്ച് എസ് യൂണിറ്റ് കാർഗിൽ വിജയദിനം ആഘോഷിച്ചു. വിദ്യാലയത്തിലെ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ റാലി സംഘടിപ്പിച്ചു. റാലി ഹെഡ്മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി ഫ്ലാഗ് ഓഫ് ചെയ്തു. എൻ സി സി ഓഫീസർ ശ്രീ രാവിദ് മാസ്റ്റർ റലിക്ക് നേതൃത്വം നൽകി .ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിത എൻ , സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് ടി പി ,എൻ സി സി കേഡറ്റ് സർജന്റ് ശ്രീഭദ്ര എന്നിവർ സംസാരിച്ചു.