അഴിയൂർ: മുസ്ലീം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ ന്യൂഡൽഹിയിൽ നിർമിക്കുന്നതിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് തല ഉൽഘാടനം പ്രൊഫസർ മഹമൂദ്പാമ്പള്ളിയിൽ നിന്നും ആദ്യ സംഭാവന ഏറ്റ് വാങ്ങി മുസ്ലീം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി.ജയഫർ നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.റഹീം ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് കാസിം നെല്ലോളി ,പഞ്ചായത്ത് യു.ഡി.ഫ് ചെയർമാൻ അൻവർ ഹാജി കെ , യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷനീദ് ഏ.വി,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ടി.സി.എച്ച് ജലീൽ , ജനറൽ സെക്രട്ടറി ഷാനീസ്, ഹാരിസ് മുക്കാളി , പി.കെ. കാസിം , നവാസ് നെല്ലോളി,വാർഡ് മെമ്പർ സാജിദ് നെല്ലോളി, എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.പി.ഇസ്മായിൽ സ്വാഗതവും,അലിഹാജി ഏ.വി. നന്ദിയും പറഞ്ഞു.മഹമൂദ്ഫനാർ, സഫീർ പുല്ലമ്പി, യൂസഫ് കുന്നുമ്മൽ ,ഇബ്രാഹിം ചോമ്പാൽ, ജബ്ബാർ നെല്ലോളി, റഹീസ് പി., ഇക്ബാൽ ഏ.കെ. എന്നിവർ പങ്കെടുത്തു.
#tag:
Mahe