മാഹി: സെമിത്തേരി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപത്ത് അപകടഭീഷണി ഉയർത്തിയ വൻ മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
സ്കൂൾ , സ്വകാര്യ കോളേജ് അടക്കം നിരവധി വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന റോഡിലെ വീഴാറായ വൻ മരം മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
അഡ്മിനിസ്ട്രേറ്റർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വൃക്ഷം പരിശോധിച്ച് അപകടസാധ്യത കണക്കിലെടുത്താണ് മുറിച്ചു മാറ്റുവാനുള്ള ഉത്തരവിട്ടത്
മരത്തിൽ ഇന്ന് രാവിലെ മുതൽ വിണ്ട് കീറൽ കാണപ്പെട്ടിരുന്നു