ന്യൂമാഹി :ദേശീയപാതയോരത്ത് പരിമഠത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മുകളിൽ കൂറ്റൻ തണൽമരം കടപുഴകി വീണു. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
സന്തോഷിൻ്റെ ചായക്കട ഏറെക്കുറെ തകർന്നു. ചായക്കട പൂട്ടി സന്തോഷ് ഇറങ്ങിയ ഉടനെയാണ് മരം വീണത്. അതിനാൽ ദുരന്തം ഒഴിവായി. ഇതിനോട് ചേർന്ന് കിടക്കുന്ന പ്രദീപൻ്റെ കോഴിക്കട, സുധാകരൻ്റെ അനാദിക്കട എന്നിവക്ക് ഭാഗികമായും കേട് പാടുകൾ സംഭവിച്ചു.
#tag:
Mahe