അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ജി എം ജി ബി സ്കൂൾ കോമ്പൗണ്ടിലെ കുട്ടികൾക്ക് അപകട ഭീഷണി നേരിടുന്ന മരവും അംഗനവാടി കെട്ടിടത്തിന് മുകളിൽ കെട്ടിടത്തിന് ഭീഷണിയായി നിന്ന മരച്ചില്ലകളും മുറിച്ചുമാറ്റുകയും അംഗനവാടി കെട്ടിടവും പരിസരവും ശുചീകരിക്കുകയും ചെയ്തു അഴിയൂർ പഞ്ചായത്തു വൈറ്റ് ഗാർഡ് അംഗങ്ങളും സി എച്ച് ഗയ്സ് ഹാജിയാർപള്ളി കമ്മിറ്റി അംഗങ്ങളും പങ്കാളികളയി.
രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി പി ടി എ പ്രസിഡന്റ് നിഷ്ഫത്ത്,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇസ്മൈൽ പി പി, യൂത്ത് ലീഗ് പ്രസിഡന്റ് ജലീൽ ടി സി എച്ച്,
സി എച് ഗയ്സ് പ്രസിഡന്റ് ഫൈസൽടി കെ, വൈറ്റ് ഗാർഡ് അംഗങ്ങളായ ഷക്കീർ ടി ജി,സുബൈർ, അസറു, ഫൈസൽ,റിഷാദ്, ഹൈസം, ഫജർ,ഫൈസൽ എസ് ടി കെ,എന്നിവർ നേതൃത്വം നൽകി.
#tag:
Mahe