ന്യൂമാഹി: ഉസ്സൻമൊട്ട ആലമ്പത്ത് മാപ്പിള എൽപി സ്കൂളിലേക്ക് സ്കൂൾ ഫ്രണ്ട്സ് വാട്ട്സ്ആപ് കൂട്ടായ്മ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ വാട്ട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ ഷഫീന, ന്യുഷ്മ, മുനീറ, സാജിദ തുടങ്ങിയവർ മുൻ ഹെഡ് മാസ്റ്റർ പ്രവീൺ മാസ്റ്ററിന് കൈമാറി. മൻസൂർ മാസ്റ്റർ ന്യൂമാഹി എസ് ഐ രവി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.