മയ്യഴിയിലെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും എല്ലാ മാസവും പതിവായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നത് നിർത്തി വെച്ച നടപടിയിൽ ജോയന്റ് ഫോറം ഓഫ് റസിഡന്റ്സ് അസ്സോസിയേഷൻസ്, മാഹിയുടെ പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.
കരാർ കാലാവധി അവസാനിക്കുന്നതിനു മുൻപായി തുടർനടപടികൾ സ്വീകരിക്കാത്ത മുൻസിപാലിറ്റി ഉദ്യോഗസ്ഥന്മാരുടെ നിഷേധാത്മക നിലപാടി നെയും യോഗം വിമർശിച്ചു.
യോഗത്തിൽ എം.പി.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു.
പി.വി. ചന്ദ്രദാസ് , ഷാജി പിണക്കാട്ട് . ഇബ്രാഹിം കുട്ടി , എം.ശ്രീജയൻ,രസ് നാ അരുൺ,റീനാ അനിൽ എന്നിവർ സംസാരിച്ചു.
ഷിനോജ് രാമചന്ദ്രൻ സ്വാഗതവും,
സുജിത്ത് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.