മാഹിയിൽ തൊഴിൽ മേള

മാഹി :സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഏകദേശം 40 തസ്തികകളിൽ നിയമനം നടത്തുന്നതിനായി 27.07.2023 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ മാഹി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. താല്പര്യമുള്ളവർക്ക് 26.07.2023 ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഇതേ സ്ഥലത്തു വെച്ച് തൊഴിൽ വൈദഗ്ധ്യങ്ങളെ സംബന്ധിച്ച് നടത്തുന്ന ക്ലാസ്സിലും പങ്കെടുക്കാവുന്നതാണ്.

തൊഴിൽ മേളയിലും ക്ലാസ്സിലും പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 9037312111 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇൻറ്റർവ്യൂയിൽ പങ്കെടുക്കുന്നവർ ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ട് വരേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ