മയ്യഴി : ഡോക്ടർമാരും മതിയായ ചികി ത്സാ സൗകര്യങ്ങളുമില്ലാതെ വീർ പ്പുമുട്ടുകയാണ് മാഹി ജനറൽ ആശുപത്രി.
ദിവസവും ആയിരങ്ങൾ ചികിത്സതേടിയെത്തിയിരുന്ന ഒപിയിൽ രോഗികളുടെ എണ്ണം പകുതിയിലും താഴെയായി.150 കിടക്കകളുള്ള ആശുപത്രി യാണ്. അടിയന്തര ചികിത്സതേടി യെത്തുന്നവരെ പോലും റഫർ ചെയ്തുവിടുന്നതിനാൽ “റഫറൽ ആശുപത്രി’ എന്ന പരിഹാസവും ഈ ആതുരാലയത്തിന് നേരിടേ ണ്ടിവരുന്നു.
ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭി ക്കാത്താണ് ആശുപത്രിയിൽനി ന്ന് രോഗികളെ അകറ്റിയത്. 18 സ്ഥിരം ഡോക്ടർമാരടക്കം 27 പേരുണ്ടെങ്കിലും അതിന്റെ പ്രയോ ജനം രോഗികൾക്ക് ലഭിക്കുന്നില്ല. പകൽ 12 കഴിയുന്നതോടെ ഒപി അടക്കും. ഓർത്തോ, പീഡിയാട്രി ഷ്യൻ ഉൾപ്പെടെയുള്ള ഡോക്ടർമാരില്ല. ഡോക്ടർമാരിൽ 62 വയസു കഴിഞ്ഞ നാലുപേർക്ക് ഒപി ചുമ തലയുമില്ല. ഒരാൾക്ക് ഈസ്റ്റ് പള്ളൂരിലെ അർബൻ ഹെൽത്ത് സെന്ററിലാണ് ഡ്യൂട്ടി. വിദഗ്ധ നായ സർജനുണ്ടെങ്കിലും അദ്ദേ ഹത്തിന്റെ സേവനം പ്രയോജന പ്പെടുത്താനും സാധിക്കുന്നില്ല. മൂ ന്ന് മാസമായി ഡെപ്യൂട്ടി ഡയറക്ട് റില്ലാത്തതും ദൈനംദിന പ്രവർ ത്തനത്തെ ബാധിക്കുന്നു.
സ്റ്റാഫ് നഴ്സ്, അറ്റൻഡർ തുടങ്ങിയ തസ് തികകളിലും ജീവനക്കാരുടെ കുറ വുണ്ട്. പ്ലംബർ, എസി ടെക്നി ഷ്യൻ തുടങ്ങിയ തസ്തികയും ഒഴി ഞ്ഞുകിടക്കുകയാണ്. നേത്രവിഭാഗത്തിലെ ലെൻസ് തകരാറായി ഒരു വർഷമായിട്ടും മാറ്റാത്തതിനാൽ നേത്ര ശസ്ത്ര ക്രിയ മുടങ്ങി. 32 വർഷത്തിലേറെ പഴക്കമുള്ള ജനറേറ്റർ പണിമുട ക്കിയതോടെ ജനറേറ്റർ വാടയ്ക ക്കെടുത്താണ് ഇരുട്ടകറ്റുന്നത്. ഒന്നരലക്ഷം രൂപ ചെലവഴിച്ച് അടുത്തിടെ റിപ്പയർ ചെയ്ത ജന റേറ്ററാണ് വീണ്ടും തകരാറിലായ ത്. പുതിയ ജനറേറ്ററിനായുള്ള ആവശ്യം ചുകപ്പുനാടയിൽ കുടു ങ്ങിക്കിടക്കുകയാണ്. ആശുപത്രി യുടെ ഈ പരാധീനതകളാൽ മയ്യഴിക്കാരടക്കം തലശേരി, കോ ഴിക്കോട് ആശുപത്രികളെ ആശ്രയിക്കുകയാണ്.