മാഹി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിൽ ക്ലാസ്മേറ്റ്സ് _ 85 ൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് - 2023 സംഘടിപ്പിച്ചു

മാഹി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിൽ
ക്ലാസ്മേറ്റ്സ് _ 85 ൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് – 2023 സംഘടിപ്പിച്ചു

മാഹി : ക്ലാസ്മേറ്റ്സ് _ 85 ൻ്റെ ആഭിമുഖ്യത്തിൽ മാഹി ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂളിൽ വെച്ച് സ്നേഹാദരവ് – 2023 സംഘടിപ്പിച്ചു.സജിത്ത് വി.വി അദ്ധ്യക്ഷത വഹിച്ച പരിപാടി
റിട്ട: അദ്ധ്യാപകൻ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ 2022-23 വർഷത്തിലെ SSLC, +2 വിജയികളെയും , മികച്ച സേവനത്തിന് രാഷ്ട്രപതിയിൽ നിന്നും പോലീസ് മെഡൽ നേടിയ ഇൻസ്പെക്ടർ പങ്കജാക്ഷനെയും അനുമോദിച്ചു.പീതാബരൻ കെ എം ആമുഖഭാഷണംനടത്തി.വിദ്യാർത്ഥികൾക്കായി അശോകൻ പള്ളൂർ
മോട്ടിവേഷൻ ക്ലാസ് നടത്തി

ക്ലാസ്മേറ്റ്സ് അംഗങ്ങളായ
ഇർഷാദ് (വൈസ് പ്രസിഡണ്ട്, ക്ലാസ്മേറ്റ്സ്)
മഹേന്ദ്രൻ, സുനിൽകുമാർ. ഇ.വി.,
ദീപക്ക്, വിനോദ് ആർ
എന്നിവർ ആശംസകളർപ്പിച്ചു

സജീവൻ കെ.ടി.
സ്വാഗതവും, ശിവകുമാർ.ഇ.പി നന്ദിയും പറഞ്ഞു.തുടർന്ന് ക്ലാസ്മേറ്റ്സ് കുടുംബാംഗങ്ങളുടെ സംഗീത പരിപാടിയും നടന്നു

വളരെ പുതിയ വളരെ പഴയ