മസ്ക്കറ്റിൽ വാഹന അപകടം ന്യൂമാഹി പെരിങ്ങാടി സ്വദേശി മരിച്ചു, ഒരാള്‍ക്ക് പരിക്ക്.

പെരിങ്ങാടി: മസ്‌ക്കറ്റിൽ മസ്ക്കറ്റ് സലാല റോഡില്‍ വാഹന അപകടത്തിൽ ന്യൂമാഹി പെരിങ്ങാടി വേലായുധൻ മൊട്ട ആമിനാസിൽ താമസിക്കുന്ന പുതിയ പുരയില്‍ മുഹമ്മദ് അഫ്ലാഹ് (39) മരണമടഞ്ഞു. കൂടെയുണ്ടായിരുന്ന പെരിങ്ങാടി സ്വദേശി താഹിമയിൽ താമസിക്കുന്ന മുഹമ്മദ് മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ. സി. യുവില്‍ ചികിത്സയിലാണ്‌ . ശനിയാഴ്‌ച രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം.

ഖത്തറിൽ നിന്ന് ഈദ് ആഘോഷിക്കാൻ കൂzട്ടുകാരനോടൊപ്പം മസ്ക്കറ്റിൽ എത്തിയ മുഹമ്മദ് അഫ്ലാഹ് മസ്ക്കറ്റിൽ ഉള്ള സഹോദരൻ മുഹമ്മദ് അഫ്ത്താഷിനേയും കൂട്ടിയാണ് സലാലയിൽ എത്തിയത്. കൂടെ സഹോദരന്റെ എട്ടുവയസായ മകൻ മുഹമ്മദ് ആസിലുമുണ്ടായിരുന്നു.

സലാലയിൽ നിന്നുള്ള മടക്ക യാത്രയിൽ ഇവർ സഞ്ചരിച്ച വാഹനംതുംറൈത്തില്‍ നിന്ന് എമ്പത് കിലോ മീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽ അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലാഹ്. സഹോദരൻ മുഹമ്മദ് അഫ്‌ത്താഷും, എട്ടു വയസ്സുള്ള മകൻ മുഹമ്മദ് ആസിലും സുരക്ഷിതരാണ്‌.

തലശ്ശേരിയിലെ എക്കണ്ടി അബൂബക്കർ പി. ആർ. ആയിഷ ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദ് അഫ്ലാഹ്.

ഭാര്യ: ഇബ്ന മനയിൽ (അഴിയൂർ).

മക്കൾ: ആയിഷ, ഈസാ, ഹിമാദ്, അവ്വ.

സഹോദരങ്ങൾ: അഫ്റാസ് (ഖത്തർ), മുഹമ്മദ് അഫ്ത്താഷ് (മസ്ക്കറ്റ്), അഫ്ഹാം.

പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള മുഹമ്മദ് മിസ്ബാഹ് പെരിങ്ങാടി കുഞ്ഞിതയ്യിൽ മഹമ്മൂദിന്റെയും പുതിയ പറമ്പത്ത് താഹിറയുടേയും മകനാണ്.

സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുഹമ്മദ് അഫ്ലാഹിന്റെ മൃതദേഹം നിയമ നടപടികള്‍ പൂര്‍‌ത്തീകരിച്ച് നാട്ടില്‍ കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ