വിദ്യാർഥികളുടെ പഠനാവശ്യമായ ചിലവുകൾ ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല കമ്മറ്റി ഏറ്റെടുത്തു

മാഹി: പൂഴിത്തല ഗവ.എൽ.പി.സ്കൂളിലെ നിർദ്ധനരായ രണ്ടു വിദ്യാർഥികളുടെ ഈ അധ്യയന വർഷത്തെ പഠനാവശ്യമായ ചിലവുകൾ ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല കമ്മറ്റി ഏറ്റെടുത്തു. പ്രാരംഭ ഘട്ടമെന്ന നിലയിലുള്ള സഹായം സംഘം പ്രസിഡണ്ട് ബിജേഷ് വിശ്വനാഥിൽ നിന്നും പ്രധാന അദ്ധ്യാപിക റീന ചാത്തമ്പള്ളിയും .പി.ടി.എ പ്രസിഡണ്ട് ബൈജു പൂഴിയിലും ചേർന്ന് ഏറ്റ് വാങ്ങി. അതാത് സമയത്ത് പഠനാവശ്യമുള്ള സാധനങ്ങൾ പ്രധാന അധ്യാപകനും. പി.ടി.എ.പ്രസിഡണ്ടും സൂചിപ്പിച്ചാൽ സാധനങ്ങൾ അവർ മുഖേന കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന് പുറമേ ഓണത്തിനും വിഷുവിനും വസ്ത്രങ്ങൾ നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അജിത്ത് സരോ, പ്രസീത്. പ്രേമൻ , പത്മിനി സുഷമ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ