വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുസ്സഹമാവുന്നു. ഇരട്ടപ്പിലാക്കൂലിൽ നിന്നും കേയ്യോട്ടു തെരുവിലേക്കുള്ള നഴ്സസ് ക്വാർട്ടേഴ്സ് റോഡിലാണ് ചെളിയും മാലിന്യവും നിറഞ്ഞ് യാത്ര അസാധ്യമാകു ന്നത്.
രണ്ട് ഹൈസ്കൂളിലേക്കുള്ള വഴിയായിട്ടും തകർന്ന റോഡ് മഴക്ക് മുമ്പേ റീടാർ ചെയ്യാത്തതിന്റെ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഇതിലൂടെയുള്ള കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ് .
മഴ തുടങ്ങിയപ്പോൾ തന്നെ ഇവിടെ മലിനജലം കെട്ടിക്കിട ക്കുകയാണ്. ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ അവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം