പുതുച്ചേരി സർക്കാർ മാഹിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം അഡ്വ:കെ.എ.ലത്തീഫ്

മാഹി:പുതുച്ചേരി സർക്കാർ മാഹിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും. പൊതുവിതരണ, ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളിലെ പരാജയം സർക്കാറിന്റെ ഭരണ പരാജയമാണെന്നും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ: കെ.എ.ലത്തീഫ്, പറഞ്ഞു.

പുതുച്ചേരി സർക്കാർ മാഹിയോട് കാണിക്കുന്ന അവഗണനക്കെതിരെ മാഹി ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച (തകരുന്ന മാഹി.തളരുന്ന ജനത) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ വാഹന പ്രക്ഷോഭ ജാഥ പന്തക്കൽ മൂലക്കടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലത്തീഫ്.

മൂലക്കടവിൽ നിന്നും ആരംഭിച്ചജാഥ പന്തക്കൽ, പള്ളൂർ, മാഹി, എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി എസ്. ടി. യു.ദേശീയ വൈസ് പ്രസിഡണ്ട് പി യൂസഫ് പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് ട്രഷറർ എം.പി അഹമ്മദ് ബഷീർ, സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ കേരളസംസ്ഥാന പ്രസിഡണ്ട് സാഹിർ പാലക്കൽ, ആവോളം ബഷീർ, റഷീദ്തലായി, പി ടി കെ റഷീദ്
എ വി ഇസ്മായിൽ അബ്ദുറഹിമാൻ പന്തക്കൽ,വി. കെ. റഫീക്, അൽത്താഫ് പാറാൽ ഷമീൽ കാസിൽ, ഇസ്മായിൽ ചങ്ങരോത്ത്, എന്നിവർ സംസാരിച്ചു.

അൻസീർ പള്ളിയകത്ത്, ഷമീം പന്തക്കൽ,
എ വി നസീർ, റഫീഖ് തയ്യുള്ളതിൽ,
ഉസ്മാൻ പള്ളൂർ,എന്നിവർ ജാഥക്ക് നേതൃത്വം കൊടുത്തു.

മാഹിപൂഴിത്തലയിൽ നടന്ന സമാപന പൊതു യോഗം എസ്.ടി.യു.ദേശീയ വൈസ് പ്രസിഡണ്ട് പി.യൂസഫ്, ഉദ്ഘാടനം ചെയ്തു. അൽത്താഫ് പാറാൽ, അധ്യക്ഷത വഹിച്ചു.ആവോളംബഷീർ, എ വി ഇസ്മായിൽ, റഷീദ് തലായി, സാഹിർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ജാഥ ലീഡർ പി ടി കെ റഷീദ് നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ