മാഹി മൈതാനത്തിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തികരിക്കുക, പ്രതിഷേധം ശക്തമാകുന്നു

മാഹി : മൈതാനത്തിന്റെ ചുറ്റുമതിൽ നിർമ്മാണം പൂർത്തികരിച്ച് ആവശ്യമായ ഗേറ്റ് സ്ഥാപിക്കാത്തതിൽ പൊതുജന പ്രതിഷേധം ശക്തമാകുന്നു. മാഹി കോളേജിന്റെ അധീനതയിലുള്ള മൈതാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിലും ഗ്യാലറിയും സ്ഥാപിക്കുന്ന പ്രവർത്തനത്തെ പൊതുജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി മൈതാനത്തിന്റെ വടക്ക ഭാഗം ഒഴിച്ച് നിർത്തി മതിൽ നിർമ്മിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത് .കോളേജ് പ്രിൻസിപ്പാളിന് ചുറ്റുമതിൽ പൂർത്തികരിക്കണമെന്നുണ്ടെങ്കിലും ചില വമ്പൻ സ്രാവുകളുടെ ബിസിനസ്സ് സംരക്ഷിക്കുവാൻ എല്ലാം ഞാൻ തന്നെ എന്ന രീതിയിൽ പ്രവർത്തിക്കുന്ന ഉന്നതാധികാരിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്.
മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിരവധിപേർ പരാതിയുമായി ഇദ്ദേഹത്തെ സമീപിച്ചെങ്കിലും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന പരാതിയുണ്ട്
മൈതാനത്തിന് ചുറ്റും മതിൽ നിർമ്മിച്ച് ആവശ്യമായ ഗേറ്റ് സ്ഥാപിക്കണമെന്ന് എബിവിപി മാഹി കോളേജ് യൂണിറ്റ് പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ