മാഹി: ഗവ: ക്വാട്ടയിൽ ഈവർഷം ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർ പോർട്ട് ഹജ്ജ് ക്യാമ്പിലേക്ക് പുറപ്പെട്ടു. 15 സ്ത്രീകളും, 10 പുരുഷന്മാരും ഉൾപ്പെടെ 25 തീർത്ഥാടകരാണ് ഈ തവണ മാഹിയിൽ നിന്നും ഹജ്ജിന് പുറപ്പെട്ടത്. ഇതിൽ മഹറം ആയ സ്ത്രീകൾ മാത്രം ഉള്ള 4 വനിതാതീർത്ഥാടകർ ശനിയാഴ്ച യാത്ര തിരിച്ചിരുന്നു.
മാഹി റീജിയണൽ അഡ്മിനിട്രേറ്റർ ശിവ രാജ് മീണ ഹജ്ജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വഖ്ഫ് ബോർഡ്‌മെമ്പർ വിപി അബ്ദുൽ റഹ്മാൻ, ഹജ്ജ് കമ്മിറ്റി മെമ്പർ ടിഎസ് ഇബ്രാഹിം കുട്ടി മുസലിയാർ, ഹജ്ജ്കോ -ഓർഡിനേറ്റർ ടികെ വസിം, മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പിടികെ റഷീദ്, ജില്ലാ മുസ്ലിംലീഗ്ജനറൽ സെക്രട്ടറി എവി ഇസ്മായിൽ, എസ് ടിയു ദേശീയ വൈസ് പ്രസിഡന്റ് പി യൂസഫ്, മാഹിസിഎച്ച് സെന്റർ പ്രസിഡന്റ് എവി യുസുഫ്, മാഹി ജില്ല യൂത്ത്ലീഗ് പ്രസിഡണ്ട് അൻസീർപള്ളിയത്ത്, എന്നിവർ ഹാജിമാരെ മാഹിയിൽ നിന്ന് യാത്രയയച്ചു.