എം.ഡി.എം.എയും കഞ്ചാവുമായി മാഹിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാഹി: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ രണ്ട് യുവാക്കളെ മാഹി പൊലീസ് പിടികൂടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കുന്ന മാഹി പാറക്കലിലെ മുഹമ്മദ് സഫ്‌വാനെയാണ് (20) പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

മാരക ലഹരിമരുന്നായ എം.ഡി.എം.എ വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിവരുന്ന യുവാവിനെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ തിങ്കളാഴ്ച രാവിലെ പിടിയിലായത്. ഇയാളില്‍നിന്നും 300 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

മുഹമ്മദ് സഫ്‍വാന് ലഹരി ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ മറ്റൊരു യുവാവും തിങ്കളാഴ്ച വൈകീട്ട് പിടിയിലായി. സഫ് വാനില്‍നിന്ന്‌ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ന്യൂമാഹി പുന്നോല്‍ കുറിച്ചിയിലെ പുന്നേന്റവിടെ വിശാലിനെ (33) പൊലീസ് അറസ്റ്റ്‌ ചെയ്തത്. വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും പിടികൂടി. മുഹമ്മദ് സഫ്‍വാനെ തിങ്കളാഴ്ചയും വിശാലിനെ ചൊവ്വാഴ്ചയും മാഹി കോടതി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ