വായനാവാരാചരണം

മാഹി : മാഹി ഗവഃ ലോവര്‍ പ്രൈമറി സ്കൂളില്‍ വായനദിനത്തോടനുബന്ധിച്ച് വായനാവാരാചരണത്തിന് തുടക്കമായി. കലൈമാമണി അവാര്‍ഡ് ജേതാവ് ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ഇന്‍ചാര്‍ജ് പി മേഘന അധ്യക്ഷം വഹിച്ചു. കുട്ടികളായ ശിവദരാജ് , അമേഘ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സിനാദ് സെമീര്‍ , നസ്മി ഇന്‍സിയ സംസാരിച്ചു. കൂടാതെ സ്കൂളിന് വേണ്ടി അഞ്ച് കേരളകൗമുദി പത്രങ്ങള്‍ നല്‍കുകയുണ്ടായി.വിദ്യാർ ത്ഥികളായ അമന്‍ മഹ്ബൂബ് , തൈജസ് ആത്മന്‍ , ആമിന റിയാസ് എന്നിവര്‍ ചാലക്കര പുരുഷുവില്‍ നിന്നും പത്രം ഏറ്റു വാങ്ങി. അധ്യാപകരായ പി കെ സതീഷ് കുമാര്‍ , ടി സജിത എന്നിവര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിനോദ് വളപ്പില്‍ , എം കെ ജീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി .

വളരെ പുതിയ വളരെ പഴയ