കരിക്കുന്ന് കുടിവെള്ള പദ്ധതി ജലസംഭരണി നിർമാണം ഇന്ന് തുടങ്ങും

ന്യൂമാഹി:കരിക്കുന്ന് കുടിവെള്ള പദ്ധതി ജലസംഭരണി നിർമാണ പ്രവർത്തി വെള്ളിയാഴ്ച തുടങ്ങും. കരിക്കുന്നിൽ പകൽ മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ വസന്തൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 11.35 ലക്ഷം രൂപയും ന്യൂമാഹി പഞ്ചായത്തിന്റെ 1.46 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർ മാണം.

ഉപഭോക്താക്കളുടെ എണ്ണം വർധിച്ചത് പരിഗണിച്ചാണ് പുതിയ ജലസംഭരണി നിർമിക്കുന്നത്. നിലവിൽ 119 ഉപഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. 25000 ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ ജലസംഭരണിയും മോട്ടോർ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളും പൂർത്തിയാവുന്നതോടെ കരിക്കുന്ന് പ്രദേശത്ത് മുഴുവൻ സമയവും കുടിവെള്ളം വിതരണം ചെയ്യാൻ കഴിയും.

വളരെ പുതിയ വളരെ പഴയ