ന്യൂമാഹി: മാഹി ടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാഹിപ്പുഴക്ക് പുതിയ പാലം നിര്‍മ്മിക്കണമെന്ന് ബി.എം.എസ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
ബി.എം.എസ് കണ്ണൂര്‍ ജില്ലാ സിക്രട്ടറി എം.വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ല വൈസ് പ്രസിഡന്റ് സത്യൻ ചാലക്കര, ന്യൂമാഹി പ്രസിഡന്റ് വി.വി.അനില്‍ കുമാര്‍ , കെ.ശശിധരൻ ,കെ.രാജൻ, ടി.ബിജു . കെ.പി.രാജൻ . തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി. പരിക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ സമന്വയയെ എം.വേണുഗോപാല്‍ ഉപഹാരം നല്‍കി അനുമോദിച്ചു.