അഴിയൂർ:മൂന്നാം വാർഡിൽ കാരോത്ത് ഗേറ്റിന് സമീപം റെ:സ്റ്റേഷൻ
റോഡിലെ 3 വീടുകളിലാണ് ഇന്നലെ രാത്രി കവർച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി 11.30 ഓടെ പുത്തലത്ത് ബാലകൃഷ്ണൻ്റെ വീട്ടിലാണ്
ആദ്യ ശ്രമം നടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ആളെ വിളിച്ച് കൂട്ടുമ്പോഴേക്കും
കള്ളൻ അപ്രത്യക്ഷനായി. അല്പസമയത്തിന് ശേഷം
നിലവിൽ ആൾതാമസമില്ലാത്ത കാരോത്ത് ഹരികൃഷണൻ്റെ വീട്ടിലെ വാതിലിൻ്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് അകത്ത് കടന്നു.
ഏതാണ്ട് അര മണിക്കൂറിനുള്ളിൽ 12.30 ഓടെ സമീപത്തെ പള്ളിക്കണ്ടി ശ്രീജിത്തിൻ്റെ വീട്ടിലും മോഷ്ടാവ് എത്തി.
അപ്പോഴേക്കും പരിസരവാസികൾ ഇവിടങ്ങളിലേക്ക് എത്തി ചോമ്പാല പോലീസും വടകര
കൺട്രോൾ റൂം പോലീസും
ചേർന്ന് ആ പ്രദേശമാകെ
പരിശോധന നടത്തിയെങ്കിലും
കള്ളനെ കണ്ടെത്താനായില്ല.
സിസി. ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ
മൂന്ന് വീടുകളിലായി നടന്ന
കവർച്ചാ ശ്രമം പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.