മാഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാക്കി. കടുത്ത ചൂട് കാരണം ജൂൺ പതിനാലം തീയ്യതിയിലാണ് പുതുച്ചേരി, കാരക്കൽ, മാഹി, യാനം മേഖലകളിലെ എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളും തുറന്ന് പ്രവർത്തിച്ചത്. ഇതു മൂലം നഷ്ടമായ പ്രവർത്തി ദിനങ്ങൾക്ക് പകരമായിട്ടാണ് ശനിയായ്ച്ചകൾ പ്രവർത്തി ദിനമാക്കിയത്.