മാഹി: കേരള സിലബസിൽ നിന്നും സി.ബി.എസ്.ഇ സിലബസ്സിലേക്ക് മാറുന്ന മയ്യഴി വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു വിദ്യാഭ്യാസ സെമിനാർ ജൂൺ 24 ന് മാഹിയിൽ നടത്തുന്നു. 24 ന് വൈകുന്നേരം 4 മണിക്ക് മാഹി സ്പോർട്സ് ക്ലബ്ബ്, മാഹി കാപ്പിറ്റോൾ വെഡ്ഡിംങ്ങ് സെൻ്ററിൽ വെച്ച് നടത്തുന്ന സെമിനാർ കേരള മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.